കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ താഴ്ന്ന അളവിലാവും ഇത്തവണ കേരളത്തിൽ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. ഇന്ത്യയുടെ കിഴക്ക്, വടക്കു കിഴക്ക്, മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിലേതിനെക്കാൾ കുറവ് മഴയാവും ലഭിക്കുക.
ദില്ലി: കേരളത്തിൽ ഇത്തവണ ജൂൺ ആറിന് കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശരാശരിയേക്കാൾ താഴ്ന്ന അളവിലാവും ഇത്തവണ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഇന്ത്യയിൽ കാലവർഷം ആദ്യമെത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഈ മാസം 22മുതൽ ആൻഡമാനിൽ മഴ തുടങ്ങും. സാധാരണ ജൂൺ ഒന്നിന് കേരളത്തിലെത്തുന്ന മഴ ജൂലൈ പകുതിയോടെ രാജ്യത്താകെ വ്യാപിക്കാറാണ് പതിവ്. കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ താഴ്ന്ന അളവിലാവും ഇത്തവണ കേരളത്തിൽ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.
ഇന്ത്യയുടെ കിഴക്ക്, വടക്കു കിഴക്ക്, മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളിൽ ദക്ഷിണേന്ത്യയിലേതിനെക്കാൾ കുറവ് മഴയാവും ലഭിക്കുക. അടുത്ത മാസം നാലിന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജൻസിയായ സ്കൈമാറ്റ് പ്രവചിച്ചിരുന്നു.
