ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാൽ ഇത് കേരളത്തിൽ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ദില്ലി: കേരളത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ച വരെ കാലവ‍ർഷം ദുർബലമായി തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. എന്നാൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞാഴ്ച്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ഇപ്പോൾ ജാർഖണ്ഡിനു മുകളിലാണ്.

ഇതിന്റെ സ്വാധീനത്തിൽ മധ്യ ഇന്ത്യയിലും കൊങ്കൺ തീരത്തും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാൽ ഇത് കേരളത്തിൽ കാര്യമായി ബാധിക്കില്ലെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.