Asianet News MalayalamAsianet News Malayalam

മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാർ: ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമെന്ന് മന്ത്രി

ഇനി ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ എടുക്കും. രണ്ടാം ജലവൈദ്യുതി നിലയത്തിന്റെ സാധ്യത പഠനം പുരോഗമിക്കുന്നു. ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 

moolamattom power plant malfunction minister says technical problem during battery replacement
Author
Thodupuzha, First Published Aug 13, 2021, 5:05 PM IST

തൊടുപുഴ: ബാറ്ററി മാറ്റിവയ്ക്കുന്നതിനിടെയുണ്ടായ സാങ്കേതികപ്രശ്നമാണ് മൂലമറ്റം വൈദ്യുതനിലയത്തിലെ ജനറേറ്ററുകൾ കൂട്ടത്തോടെ നിലയ്ക്കാൻ കാരണമായതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രശ്നം പരിഹരിച്ചെന്നും, പിഴവ് ആവര്‍ത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതഉൽപ്പാദനത്തിനായി മൂലമറ്റത്ത് ആകെയുള്ളത് ആറ് ജനറേറ്ററുകളാണ്. ഇവ ചാര്‍ജ് ചെയ്യുന്ന ബാറ്ററികൾ മാറ്റി സ്ഥാപിക്കുന്നതിനിടെ ട്രിപ്പ് ആയതാണ് ജനറേറ്ററുകൾ നിലക്കാൻ കാരണം. ബാറ്ററി മാറ്റുന്നതിനിടെ ചില ജനറേറ്ററുകൾ നിലയ്ക്കുന്നത് പതിവെങ്കിലും, ഇന്നലത്തെ പോലെ കൂട്ടത്തോടെ പണിമുടക്കുന്നത് അപൂര്‍വ്വമാണ്. 7.28നാണ് തകരാർ സംഭവിച്ചത്. 70 മിനുട്ടുകൊണ്ട് തകരാർ പരിഹരിക്കാനായി. 

ജനറേറ്ററുകൾക്കൊന്നും കുഴപ്പമില്ല. മൂന്ന് ജനറേറ്റുകളുടെ അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയായതാണ്. അടുത്ത മൂന്നെണ്ണത്തിന്റെ അറ്റകുറ്റപണിക്കൾക്കായി ടെന്റര്‍ വിളിച്ചുകഴിഞ്ഞു. ഇടുക്കിയിലെ രണ്ടാം ജലവൈദ്യുത നിലയത്തിന്റെ സാധ്യതാ പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഏപ്രലിൽ ഇതിന്റെ റിപ്പോര്‍ട്ട് കിട്ടുമെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  

മന്ത്രിയോടൊപ്പം കെഎസ്ഇബി ചെയര്‍മാൻ ബി.അശോക് ഉൾപ്പടെയുള്ളവരും നിലയം സന്ദര്‍ശിക്കാൻ എത്തിയിരുന്നു. ഇന്നലെയാണ് മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി ഉണ്ടായത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios