കൽപ്പറ്റ: വയനാട് മുട്ടിൽ പറളി കുന്നിൽ സദാചാര പൊലീസ് ആക്രമണം. സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരായ ഒരു സംഘമാളുകൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.

യുവതിയുടെ വീട്ടിലെത്തിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സംഭവത്തിൽ മനംനൊന്ത യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.