കഠിനംകുളം ശാന്തിപുരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാന്തിപുരം സ്വദേശിയായ യുവാവും സുഹൃത്തായ യുവതിയെയുമാണ് ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടകളായ തംബുരു വിഷ്ണുവും, ലിജോയും മറ്റ് രണ്ടുപേരും ചേർന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.

തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് യുവതിയെയും യുവാവിനെയും ആക്രമിച്ച ഗുണ്ടാസംഘത്തിലെ പ്രധാനി പിടിയിൽ. കുപ്രസിദ്ധ ഗുണ്ട തംബുരു വിഷ്ണുവാണ് പിടിയിലായത്. കഠിനംകുളം ശാന്തിപുരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാന്തിപുരം സ്വദേശിയായ യുവാവും സുഹൃത്തായ യുവതിയെയുമാണ് ആക്രമിച്ചത്. കുപ്രസിദ്ധ ഗുണ്ടകളായ തംബുരു വിഷ്ണുവും, ലിജോയും മറ്റ് രണ്ടുപേരും ചേർന്ന സംഘമാണ് ഇവരെ ആക്രമിച്ചത്.

യുവാവും യുവതിയും സഞ്ചരിച്ച കാറിന് മുന്നിൽ കാർ നിർത്തിയിട്ട ശേഷം ഡ്രൈവർ സീറ്റിൽ ഇരുന്ന യുവാവിനെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. തുടർന്ന് യുവതിയെയും ബലമായി കാറിന് പുറത്തേക്ക് പിടിച്ചിറക്കി അസഭ്യം വിളിച്ചതായും പരാതിലുണ്ട്. തംബുരു വിഷ്ണു കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുള്ളൂ. ലിജോയും നിരവധി കേസുകളിൽ പ്രതിയാണ്. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.