കൊച്ചി: ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ വായ്പ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി. വായ്പകൾക്ക് റിസർവ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വർഷത്തേക്ക് നീട്ടി നല്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, റിസർവ്വ് ബാങ്ക് ഗവർണർ എന്നിവര്‍ക്ക് എംപി കത്തയച്ചു.

ഭവന നിര്‍മ്മാണത്തിനും വിവാഹ ആവശ്യങ്ങള്‍ക്കുമായി ലോണ് എടുത്തവർ പ്രതിസന്ധിയിലാണ്. ലോക്ഡൗണിൽ ചെറുകിട വ്യാപാര വ്യവസായങ്ങൾ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ ആഘാതത്തിൽ നിന്നും വ്യാപാരികള്‍ കരകയറണമെങ്കിൽ ഏറെ സമയം വേണ്ടിവരും.  നിലവിൽ പ്രഖ്യാപിച്ച മൊറട്ടോറിയത്തിൽ ഉപഭോക്താവിൻറെ മേൽ ചുമത്തുന്ന അധിക പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  ഹൈബി ഈഡൻ നേരത്തെ ധനമന്ത്രി നര്‍മ്മല സീതാരാമന് കത്തയച്ചിരുന്നു