Asianet News MalayalamAsianet News Malayalam

ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ; സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന

സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആർ സരിത്തും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കണ്ടെത്തിയിരുന്നു. 

more action against M shivashankar
Author
Thiruvananthapuram, First Published Jul 12, 2020, 1:51 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത. അദ്ദേഹത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് കൂടുതൽ കർശന നടപടിക്ക് സർക്കാർ ഒരുങ്ങുകയാണെന്നാണ് സൂചന. 

സ്വർണക്കടത്ത് കേസ് വിവാദം പുറത്തു വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളിൽ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഒരു വർഷത്തെ അവധിക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ വന്നതോടെ ഇദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണെന്നാണ് സൂചന.

എന്നാൽ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ശിവശങ്കറിൻ്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത കസ്റ്റംസ് സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിആർ സരിത്തും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നുവെന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. 

അതേസമയം ശിവശങ്കറിൻ്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ എത്തി കരിഓയിൽ ഒഴിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ വസതിക്കു സുരക്ഷ ശക്തമാക്കിയത്. അതേസമയം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ശിവശങ്കറിന്റെ സ്വാധീനം പ്രതികൾ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കളളക്കടത്തിൽ ശിവശങ്കറിന് പങ്കള്ളതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സെക്രട്ടറിയേറ്റിന് എതിർ വശത്തുള്ള അപ്പാർട്ട്മെൻറിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ. സരിത് എന്നിവർ സ്ഥിരം എത്താറുണ്ടെന്ന്  കസ്റ്റംസിന്  നേരത്തെ വിവരം ലഭിച്ചിരുന്നു. സർവീസ് അപ്പാർട്ടുമെൻറായ ഇവിടെ താൽക്കാലിക അടിസ്ഥാനത്തിൽ ഫ്ലാറ്റുകൾ വാടകക്ക് ലഭിക്കും. ഇവിടുത്തെ രണ്ടു ഫ്ലാറ്റുകളാണ് പ്രതികൾ സ്ഥിരമായി ഉപയോഗിച്ചിരുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ഫ്ലാറ്റിൽ  പരിശോധന  നടത്തി  സന്ദർശക രജിസ്റ്റർ, വാഹന രജിസ്റ്റർ എന്നിവ  പിടിച്ചെടുത്തത്.    

ജൂൺ മുപ്പതിന് നടന്ന സ്വർണക്കടത്തിൻറെ ഗൂഡാലോചന ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ശിവശങ്കർ ഇല്ലാത്തപ്പോഴും മൂവർ സംഘം ഫ്ലാറ്റിൽ എത്തുമായിരുന്നു. അതേ സമയം ശിവശങ്കറിനെ സ്വർണക്കടത്തുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുത്തുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.

 എന്നാൽ വ്യക്തിപരമായ പല ആവശ്യങ്ങൾക്കും ശിവശങ്കറിൻറെ സ്വാധീനം പ്രതികൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസിലെയും ക്രൈംബ്രാഞ്ചിലെയും കേസുകൾ തീർക്കാനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും ഫയലുകൾ നീക്കാനും ഇദ്ദേഹം ഇടപെട്ടതിനും തെളിവുകൾ കിട്ടിയിട്ടുണ്ട്.

എയർ ഇന്ത്യാ സാറ്റ്സിലെ ഒരു ഉദ്യോഗസ്ഥനുമായി ബദ്ധപ്പെട്ട . കേസിൽ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്നക്കു വേണ്ടി സംസാരിച്ചത് ശിവശങ്കർ ആണെന്നും തെളിഞ്ഞു . . സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്ത് കൂടുതൽ വിശദാംശങ്ങൾ ലഭിച്ച ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് നിലവിലെ തീരുമാനം.

ശിവശങ്കറിന് പുറമേ പൊലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായങ്ങളും പല ഘട്ടങ്ങളിലും പ്രതികൾ തേടിയിട്ടുണ്ട്.  . ഈ സാഹചര്യത്തിൽ പ്രതികളുടെ ഫോൺ കോൾ രേഖകൾ വിശദമായി പരിശോധിക്കും. കള്ളക്കടത്ത് ബിസിനസിൽ ഈ ഉദ്യോഗസ്ഥർക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെങ്കിൽ മാത്രമേ ഇവരിലേക്ക് അന്വേഷണം നീളൂകയുള്ളൂ. 

സ്വപ്നയും സന്ദീപ്.നായരും അറസ്റ്റിലായതോടെ കോൺസുലേറ്റ് അറ്റാ ഷെയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനുമതി തേടിയുള്ള ഫയൽ കേന്ദ്ര സർക്കാരിന് മുന്നിലാണ്. കോൺസുലേറ്റിലെ എതെങ്കിലും ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ ഇത്തരമൊരു കള്ള കടത്ത് സാധ്യമല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം

Follow Us:
Download App:
  • android
  • ios