കണ്ണൂർ: കണ്ണൂരിൽ സന്പർക്കം വഴിയുള്ള രോഗബാധ കൂടുന്ന പശ്ചാത്തലത്തില്‍ കൂത്തുപമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക്‍ മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. 

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നലെ എട്ടു പേർക്കാണ് ജില്ലയിൽ സന്പർക്കം വഴി രോഗം ബാധിച്ചത്.  ജവാന്മാർക്കിടയിലും പാനൂർ മേഖലയിലും രോഗ ബാധിതരുടെ എണ്ണം കൂടുകയാണ്. കൂത്തുപറന്പിലെ അഗ്നിശമന ഉദ്യോഗസ്ഥർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.