കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി  റുഖ്യാബി(57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് മരിച്ച റുഖ്യാബിക്ക് മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റുഖ്യാബിയുടെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. രണ്ട് തിരുവനന്തപുരം സ്വദേശികളും ആലപ്പുഴ (1), മലപ്പുറം (1) കാസർകോട് (1) സ്വദേശികളുമാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇവരിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വർഗീസ് ഇന്നലെ ആണ് മരിച്ചത്. കൊവിഡ് രോ​ഗിയായിരുന്നെന്ന ഔദ്യോ​ഗിക സ്ഥിരീകരണം ഇന്നാണ് വന്നത്. 60 വയസുള്ള കിടപ്പ് രോഗിയായിരുന്ന ഇവർക്ക്  ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു.  ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്പേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌ക്കാരം നടത്തി. ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്.

Read Also: പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു; ന​ഗരസഭയിലെ നിയന്ത്രണം തുടരും...