Asianet News MalayalamAsianet News Malayalam

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചേക്കും,സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് ആലോചന; ജീവനക്കാർക്ക് പഞ്ചിങ്

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് ആലോചന; സർക്കാർ ജീവനക്കാർക്ക് പഞ്ചിങ് നിർബന്ധമാക്കും, ഹോട്ടലുകൾ തുറക്കും

More covid relaxation expected in Kerala punching in govt office might be mandatory
Author
Thiruvananthapuram, First Published Sep 13, 2021, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. നാളത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സർക്കാർ ഓഫീസുകൾ ശനിയാഴ്ച തുറന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ട്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴി പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios