Asianet News MalayalamAsianet News Malayalam

ഗ്ലൗസ് ക്ഷാമം തീരുന്നു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് 15,000, ജനറല്‍ ആശുപത്രിയിലേക്ക് 2000

മെഡിക്കല്‍ കോളേജിലെ ഒരു ഐസിയുവിലേക്ക് മാത്രമായി ഒരുദിവസം കുറഞ്ഞത് വേണ്ടത് 150 ല്‍ അധികം ഗ്ലൗസുകളാണ്. നിലവിലെത്തിയ ഗ്ലൗസുകള്‍ കൊണ്ട് താല്‍ക്കാലിക പരിഹാരം മാത്രമേ ഉണ്ടാവു

More gloves imported to trivandrum medical college and general hospital
Author
Trivandrum, First Published Jun 11, 2021, 11:36 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ ഗ്ലൗസുകളെത്തുന്നു. ഇന്നലെയെത്തിച്ച 5000 ഗ്ലൗസുകൾക്ക് പുറമെ 10,000 ഗ്ലൗസുകൾ കൂടി കേരള മെഡിക്കൽ സര്‍വ്വീസസ് കോർപ്പറേഷൻ എത്തിക്കും.   രോഗിക്കാവശ്യമായ സാധനങ്ങൾ പുറത്തുനിന്ന് വാങ്ങി നൽകാനാവാശ്യപ്പെട്ട സംഭവത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.

ക്ഷാമം തീർക്കാൻ പൊതുജനത്തോട് സഹായം അഭ്യർത്ഥിച്ചതടക്കം നഴ്സുമാർ തന്നെ രംഗത്ത് വന്നത് വാർത്തയായതിന് പിന്നാലെയാണ് അടിയന്തിര ഇടപെടൽ.  ആദ്യഘട്ടത്തിൽ 5000 ഗ്ലൗസുകൾ മെഡിക്കൽ കോളേജിലേക്കും 2000 ഗ്ലൗസുകൾ ജനറൽ ആശുപത്രിയിലേക്കും എത്തിച്ചു. പതിനായിരം ഗ്ലൗസുകൾ കൂടി ഇന്നെത്തും. 1400 കൊവിഡ് കിടക്കകളുള്ള മെഡിക്കൽ കോളേജിൽ ഗ്ലൗസ് ക്ഷാമത്തിന് ഇതോടെ താൽക്കാലിക പരിഹാരമാകും.  ചെറിയ ഐസിയുവിൽ മാത്രം ഒരു ദിവസം കുറഞ്ഞത് 150 ഗ്ലൗസുകളാണ് വേണ്ടി വരുന്നത്.  

ലഭ്യത കുറഞ്ഞതോടെ ഒരേ ഗ്ലൗസ് പലരോഗികൾക്കായി ഉപോഗിക്കേണ്ടി വന്നിരുന്നു. അതേസമയം താലൂക്ക് ആശുപത്രികൾക്ക് ഗ്ലൗസ് അടക്കമുള്ളവ ആവശ്യത്തിന് എത്തിയിട്ടില്ലെന്നാണ് വിവരം. മരുന്നുകളും കാത്തിരിക്കുകയാണ്. രോഗിക്കാവശ്യമായ സാധനങ്ങൾ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഓഡിയോ പുറത്തുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടിയെങ്കിലും തുടർനടപടികളുണ്ടാവില്ലെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios