Asianet News MalayalamAsianet News Malayalam

KRail: സിൽവർ ലൈൻ;സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് കൂടുതൽ ഹർജികൾ; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം

more petitions challenging land acquisition in the high court today
Author
Kochi, First Published Jan 12, 2022, 9:22 AM IST

കൊച്ചി : സിൽവർ ലൈൻ(silver line) സ്ഥലം ഏറ്റെടുപ് ചോദ്യം ചെയ്തു കൂടുതൽ ഹർജികൾ(harji) ഹൈക്കോടതിയിൽ(high court).സാമൂഹികഘാത പഠനം പൂർത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർജിക്കാർ പറയുന്നു. കോട്ടയം, തൃശൂർ, കോഴിക്കോട് സ്വദേശികൾ ആണ് ഹർജിക്കാർ. ഇവരുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദങ്ങൾക്കിടെ കെ റയിലിൽ 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങിയിരുന്നു‌. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്.  

‌കെ റെയിലിനായി ഇട്ട കല്ലുകൾ പലയിടത്തും പ്രതിഷേധക്കാർ പിഴുതുമാറ്റി. പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷവും വ്യക്തമക്കിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തക മേധാ പട്കറടക്കം പദ്ധതിക്കെതിരെ രം​ഗത്തെത്തിയരുന്നു. 

സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ്‌ പട്ടീൽ ദാൻവേ നേരത്തെ അറിയിച്ചിരുന്നു. കെ. മുരളീധരൻ എം. പി പാർലിമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ  പ്രസ്താവന.

കെ റെയിൽ റെയിൽവേയുടെയും കേരളാ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്.  51% കേരളാ സർക്കാരും 49% കേന്ദ്ര സർക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റർ നീണ്ട, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയിൽവേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയിൽ സർവ്വേക്ക് ശേഷം വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കിട്ടുണ്ട്. 63493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്‌നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അലൈൻമെന്റ് നിർമ്മാണ രീതി, ഭൂമിഏറ്റെടുക്കൽ എന്നിവ ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios