Asianet News MalayalamAsianet News Malayalam

നെയ്യാര്‍ സ്റ്റേഷനിലെ എസ്ഐക്ക് കൊവിഡ്; എസ്എപി ക്യാമ്പിലെ ഒന്‍പത് പൊലീസുകാര്‍ക്കും രോഗം

കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും. നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 

more police officials tested covid positive
Author
Trivandrum, First Published Sep 26, 2020, 8:38 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വര്‍ധനവ്. നെയ്യാര്‍ ഡാം സ്റ്റേഷനിലെ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റേഷനില്‍ രോഗബാധിതരായവരുടെ എണ്ണം നാലായി. പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന പരിശോധനയില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്‌റ്റേഷൻ അടച്ചിടും. നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തുടർന്നാണ് ആരോഗ്യവകുപ്പ് ഫയർ സ്‌റ്റേഷൻ അടച്ചിടാൻ നിർദ്ദേശം നൽകിയത്. 

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇന്ന്  1050 പേർക്കാണ് രോഗബാധയുണ്ടായത്.  ഇതിൽ 1024 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് മാത്രം 99 ശതമാനത്തിന് മുകളിലാണ് സമ്പർക്കരോഗികളുടെ എണ്ണം. രോഗികളിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. 

Follow Us:
Download App:
  • android
  • ios