Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൂടുതല്‍ പൊലീസ് വിന്യാസം; കാസര്‍കോട്ടേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

സംസ്ഥാനത്ത് പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച  സാഹചര്യത്തിലാണിത്. കാസര്‍കോട്ടേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തും.

more polie implemented in kasargod
Author
Trivandrum, First Published Mar 23, 2020, 8:39 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. നിരത്തുകളില്‍ ശക്തമായ പൊലീസ് സന്നാഹമുണ്ടാകും. കാസര്‍കോട്ടേക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തും. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കു.

ഇത്തരം ആൾക്കാർക്ക് പൊലീസ് പ്രത്യേക പാസ് നൽകും. പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇന്ന് അർദ്ധരാത്രി മുതൽ ഈ  മാസം 31വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 5 മണിവരെ തുറക്കും. കാസർകോട് കടകൾ 11 മണി മുതൽ 5 മണി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കടകളിൽ ചെല്ലുന്നവർ ശാരീരിക അകലം പാലിക്കണം. 

 

Follow Us:
Download App:
  • android
  • ios