എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് കടന്ന് ജില്ലാ ഭരണകൂടം. ജില്ലയിലെ ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാത്രം 300 കിടക്കകള്‍ ഒരുക്കും. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു. 

വാരാന്ത്യ നിയന്ത്രണങ്ങളുടെ രണ്ടാം ദിനമായ ഇന്ന് എറണാകുളത്ത് കൊച്ചി മെട്രോയും ചുരുക്കം കെഎസ്ആ‌ർടിസി ബസുകളുമാണ് സർവ്വീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തീവ്രവ്യാപനം കണക്കിലെടുത്ത് നാളെയും ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ തുടർന്നേക്കും.