മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിൽ ഇന്ന് കടുത്ത നിയന്ത്രണം ഏര്‍പെടുത്തി. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ,, പത്രം, പാൽ,പെട്രോൾ പമ്പുകൾ ,ചരക്ക് വാഹനങ്ങൾ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്മൻ അറിയിച്ചു. ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും നടത്താം. 

തിരുവനന്തപുരം,എറണാംകുളം,തൃശൂർ എന്നീ മൂന്നു ജില്ലകളിൽ പിൻവലിച്ചെങ്കിലും മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൻ തുടരുകയാണ്.
കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്. എ.ഡി.ജി.പി വിജയ് സാഖറെ,ഐ.ജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാൻ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.