Asianet News MalayalamAsianet News Malayalam

പാലക്കാട്ടും കടുത്ത നിയന്ത്രണങ്ങൾ: അവശ്യസർവ്വീസ് ഒഴികെയുള്ള കടകൾ 7.30-ന് അടയ്ക്കണം

വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ എന്നിവ രാത്രി 7.30  ന് അടയ്ക്കണം. മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ, എന്നിവ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം

more restrictions in palakkad
Author
Palakkad, First Published Apr 22, 2021, 10:04 PM IST

പാലക്കാട്: എറണാകുളത്തിനും കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമേ പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ  മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9 വരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും.

വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ എന്നിവ രാത്രി 7.30  ന് അടയ്ക്കണം. മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ, എന്നിവ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം. ജില്ലയിൽ ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം. പുതിയ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. 


'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

Follow Us:
Download App:
  • android
  • ios