തിരുവനന്തപുരം: സംസ്ഥാനം കടുത്ത പരീക്ഷണം നേരിടുന്ന ഘട്ടത്തിലും വിവിധ രീതിയിൽ സഹായങ്ങൾ പ്രവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 190 കോടിയിലധികം രൂപയാണ് കൊവിഡ് 19 ന് മാത്രമായി മാർച്ച് 27 ന് ശേഷം ലഭിച്ചിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ അക്കൗണ്ടിൽ പണമായി മാറിയ ശേഷം സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം അടക്കാനും വിവരങ്ങൾ അറിയാനും വെബ്സൈറ്റ് ( https://donation.cmdrf.kerala.gov.in/ ) ഉപയോ​ഗിക്കാം.

മാർത്തോമ്മ ഹോസ്പിറ്റിൽ ​ഗൈഡൻസ് സെന്റർ തിരുവനന്തപുരം 7000 രൂപയുടെ അവശ്യസാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്കും ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപയും സംഭാവന ചെയ്തു കോഴിക്കോട് ജില്ല ഹോമിയോപതിക് ഫിസിഷൻ സഹകരണ സംഘം 4 ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വിതരണം നടത്തി. കൊല്ലം ടികെഎം എൻജിനീയറിം​ഗ് കോളേജ് പൂർവ്വ വിദ്യാർത്ഥിയായിരുന്ന പെരിയ സ്വദേശി അസിസ്റ്റന്റ് കമാന്റന്റ് രേഖിൽ ​ഗം​ഗാധരന്റെ സ്മരണയ്ക്കായി സഹപാടികൾ ചേർന്ന് 2 ലക്ഷം രൂപയുടെ സാധനങ്ങൾ കണ്ണൂർ കാസർകോട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറി.

മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സംസ്ഥാനത്തെ മുൻവിദ്യാഭസ മന്ത്രി എംഎ ബേബി 25,000 രൂപ, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ 41,000 രൂപ, മുൻ എംഎൽഎ കെസി ജോസഫ് പെൻഷൻ 44,000 രൂപ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രണ്ട് കോടി രൂപ, നേരത്തെ ഒരു കോടി നൽകിയിരുന്നു. കോട്ടയ്ക്കൽ ആരോ​ഗ്യവൈദ്യശാല ഒരു കോടി, തൃപ്പൂണിത്തറ മുനിസിപ്പാലിറ്റി 50 ലക്ഷം, പയ്യന്നൂർ സഹകരണ റൂറൽ ബാങ്ക് 42 ലക്ഷം, 10 ലക്ഷം മുമ്പ് നൽകിയിരുന്നു. മുല്ലക്കൊടി റൂറൽ സഹകരണ ബാങ്ക് 37 ലക്ഷം, തളിപ്പറമ്പ് കാർഷിക സഹകരണ ബാങ്ക് 25 ലക്ഷം, കൊടകര ഫാർമസി സഹകരണ ബാങ്ക് 25 ലക്ഷം, കൊട്ടാരക്കര അർബൻ ബാങ്ക് 25 ലക്ഷം, കോഴിക്കോട് വില്യാപ്പള്ളി 23 ബാങ്ക് ലക്ഷം, ഓൾ കേരള ബാങ്ക് റിട്ടേഴ്സ് ഫേഡറേഷൻ സംസ്ഥാന കമ്മിറ്റി 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

കേരള പന്നി കർഷകരുടെ കൂട്ടായ്മ 11 ലക്ഷം, രാജസ്ഥാൻ ആസ്ഥാനമായ ആർഎംസി ഡയറക്റ്റ് മാർക്കറ്റിം​ഗിലേ കേരളത്തിലെ ജീവനക്കാർ സമാഹരിച്ച 11 ലക്ഷം, എയർപോർട്ട് എംബ്ളോയിസ് യൂണിയൻ 9 ലക്ഷം, സെക്ര​ട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘം 7 ലക്ഷം, റിട്ടയർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാജൻ 2 ലക്ഷം, അക്കാദമിക്ക് സെക്രട്ടറി കെ പി മോഹനൻ 4000 രൂപ മൂന്ന് മാസത്തേക്ക് നൽകി, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖന്‍ 5000 രൂപ വീതം നാല് മാസത്തേക്ക് സംഭവന ചെയ്തു. തിരുവനന്തപുരം എൻജിനീയറിം​ഗ് കോളേജിലേ 1983 ലെ വിദ്യാർത്ഥികൾ ചേർന്ന് 3 ലക്ഷം, വി അംബ്ദുൾറഹ്മാൻ എംഎൽഎ 2 ലക്ഷം, ഇ ശ്രീധരൻ 1,88,000 രൂപ, ചിറ്റൂർ പഴയന്നൂർകാവ് ക്ഷേത്ര ഉപദേശക കമ്മിറ്റി 1 ലക്ഷം എറണാകുളം സ്വദേശി ജെഎൻവി പപ്പു 1 ലക്ഷം, അങ്കമാലി സ്വദേശി ദിവാകരൻ 1 ലക്ഷം രൂപ( അദ്ദേഹം ക്യാൻസർ രോ​ഗം സംബന്ധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്) തൃക്കരിപൂർ സ്വദേശി എം വി കുഞ്ഞിക്കൊരൻ അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി 1 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തു.

ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന തൃക്കരിപ്പൂർ ​ഗവണൻമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ മുരളി 1 ലക്ഷം, തിരുവനന്തപുരം വിള്ളക്കടവിൽ പ്രവർത്തിക്കുന്ന യത്തിം​ഖാന അന്തേവാസി സക്കാത്തായി ലഭിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപയും അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന കൈയൂരിലെ തനയ് 5000 രൂപ, പാലക്കാട് സ്വദേശി രജിത് മകളുടെ 3-ാം പിറന്നാളിന് കരുതി വെച്ചിരുന്ന തുക 5001 രൂപ, മലപ്പുറം ജില്ലയിലെ പികെഎം ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമ (ക്യാൻസർ രോ​ഗം സംബന്ധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്) 1000 രൂപ, പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 11 ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ ചിത്രം വരച്ച് കിട്ടിയ 3000 രൂപ, തേവര ഹയർസെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ദിയ മരിയ മാസ്ക് ഉണ്ടാക്കി വിറ്റ 1000 രൂപയും കൈമാറി.