പുലർച്ചെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്.

തൃശ്ശൂർ: പാലപ്പിള്ളിയിൽ റബ്ബർ തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി (Elephants). നാൽപ്പതോളം കാട്ടാനകളാണ് പുലർച്ചെ റബർ എസ്റ്റേറ്റിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചും ഗുണ്ടെറിഞ്ഞും രാവിലെ മുതല്‍ ആനകളെ കാടുകയറ്റാന്‍ ശ്രമിക്കുകയാണെങ്കിലും ഇവ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ട്. പുലർച്ചെ പണിക്കിറങ്ങിയ തോട്ടം തൊഴിലാളികൾ ആനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ നിന്ന് തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. പതിനഞ്ചോ ഇരുപതോ അനകള്‍ അടങ്ങുന്ന ആനക്കൂട്ടമാണ് സാധാരണഗതിയില്‍ കാടിറങ്ങാറുള്ളതെന്നും അവ കുറെസമയം തമ്പടിക്കാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

YouTube video player