97 മുതൽ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്. സ്കോൾ കേരളയിലെയും കേരള ബാങ്കിലെയും സ്ഥിരപ്പെടുത്തൽ അജണ്ടയിലുണ്ടായിരുന്നെങ്കിലും തീരുമാനം എടുത്തോ എന്ന് വ്യക്തമല്ല. 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 97 മുതൽ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്. സ്കോൾ കേരളയിലെയും കേരള ബാങ്കിലെയും സ്ഥിരപ്പെടുത്തൽ അജണ്ടയിലുണ്ടായിരുന്നെങ്കിലും തീരുമാനം എടുത്തോ എന്ന് വ്യക്തമല്ല.

ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തണുപ്പിക്കാൻ ഒഴിവുകൾ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്ഥാനക്കയറ്റത്തിലെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനും നിർദ്ദേശം നൽകി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പിഎസ് സി വഴി നിയമിച്ചവരുടെ കണക്ക് മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചു.