വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാൻ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നൽകിയത്

പാലക്കാട് : എലപ്പുള്ളിയിൽ മൂന്നു വയസ്സുകാരനെ (three year old boy)മരിച്ച നിലയിൽ (death)കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് പൊലീസ്.അമ്മയെ അറസ്റ്റ് ചെയ്തു(mother arrested). എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ, ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

അബാധാവസ്ഥയിലുള്ള കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്‍റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെയാണ് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. ഈ വിവരം കാമുകനെ അറിയിക്കാതിരിക്കാൻ മകനെ കൊലപ്പെടുത്തി എന്നാണ് ആസിയ മൊഴി നൽകിയത്. ഇന്ന് ആസിയയെ കോടതിയിൽ ഹാജരാക്കും