Asianet News MalayalamAsianet News Malayalam

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിയുടെ നില ഗുരുതരം

അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. 

Mother killed children and attempted to  commit suicide in Angamaly
Author
Ernakulam, First Published Sep 1, 2021, 4:29 PM IST

എറണാകുളം‌: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3)  എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. 

അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്‍റെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios