Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമ്മയുടെ കത്ത്

 കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു

Mother of swapna suresh sent letter to Economic intelligence
Author
Kochi, First Published May 12, 2021, 1:57 PM IST

കൊച്ചി: സ്വർണക്കളളക്കടത്തുകേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിന്‍റെ  ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം, കത്തിന്‍റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് നി‍ർദേശം. 

Follow Us:
Download App:
  • android
  • ios