Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒത്തുതീർത്ത് പൊലീസ്, പ്രതിഷേധവുമായി അമ്മ

എന്നാൽ കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു

mother of victim alleges that police compromised pocso case in malappuram
Author
Malappuram, First Published Jul 15, 2021, 8:33 AM IST

മലപ്പുറം: പോക്സോ കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന പരാതിയുമായി ഇരയാക്കപ്പെട്ട കുട്ടിയുടെ അമ്മ. നേരിട്ടെത്തി പരാതി പറഞ്ഞിട്ടും കേസെടുക്കാതെ വിഷയം ഒതുക്കിയെന്ന് നാലരവയസ്സുകാരിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയൽവാസിയായ യുവാവാണ് കുഞ്ഞിനെയും അമ്മയെയും ഉപദ്രവിച്ചത്. എന്നാൽ പരാതി നൽകിയപ്പോൾ പൊലീസ് കേസ് ഒത്ത് തീർന്നെന്ന് എഴുതിച്ച് വിട്ടുവെന്ന് അമ്മ പരാതിപ്പെടുന്നു.

യുവാവ് മോശമായി സംസാരിച്ചതും കുട്ടിയെ ഉപദ്രവിച്ചതും നേരിട്ട് പൊലീസുകാരോട് പരാതിപ്പെട്ടിട്ടും കേസെടുക്കാതെ ഒത്തു തീർന്നതായി എഴുതിച്ച് വിടുകയായിരുന്നു. പണം വാങ്ങി കേസ് ഒത്തുതീർന്നെന്ന് പൊലീസ് തന്നെ പ്രചരിപ്പിച്ചുവെന്നും കുട്ടിയുടെ അമ്മ പറയുന്നു. 

എന്നാൽ കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിക്കാരി പറഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. അമ്മയെ ഉപദ്രവിച്ച കാര്യം മാത്രമേ പരാതിയിലുള്ളൂവെന്നും പൊലീസ് ന്യായീകരിക്കുന്നു. ഒരു ലക്ഷം രൂപ വാങ്ങി കേസ് ഒത്തു തീർപ്പാക്കിയെന്ന് പ്രചരിപ്പിച്ച പൊലീസുകാരനെതിരെ അമ്മ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios