സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി അറിയിച്ചു.

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെഎസ്ആർടിസി സർവീസുകൾ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹന പണിമുടക്കിന്റെ സാഹചര്യത്തിൽ നാളത്തെ എസ്എസ്എൽസി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ മാറ്റി. എം ജി, കേരള, സാങ്കേതിക സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.