കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഭരണചുമതലയുള്ള ഡോക്ടര്‍മാരെ ഒഴിവാക്കിയത്
തിരുവനന്തപുരം: ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ചതിൽ എതിര്‍പ്പുമായി കെജിഎംസിടിഎ. സംഘടനയുടെ തിരുവനന്തപുരം യൂണിറ്റിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഡിഎംഇ, സൂപ്രണ്ട്, പ്രിന്‍സിപ്പൽ എന്നിവരെയടക്കം ഒഴിവാക്കി. ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ചതിൽ മൂന്നുപേര്‍ക്കുമെതിരായ അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം.
കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഭരണചുമതലയുള്ള ഡോക്ടര്‍മാരെ ഒഴിവാക്കിയത്. ഭരണചുമതലയുള്ളവര്‍ ഗ്രൂപ്പിൽ തുടരരുതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ട്രാന്‍സ്ഫറായി പോകുന്നവരും ഗ്രൂപ്പിൽ നിന്ന് പുറത്തേക്ക് പോകണമെന്നുമാണ് നിര്‍ദേശം.
ഭരണചുമതലയുള്ളവര്‍ ഔദ്യോദിക വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ ഭാഗമാകരുതെന്നും ഭരണചുമതലയുടെ കാലാവധി പൂര്‍ത്തിയായശേഷം അവരെ ഗ്രൂപ്പിലേക്ക് തിരിച്ചെടുക്കുമെന്നുമാണ് കെജിഎസിടിഎ ഇതുസംബന്ധിച്ച് അംഗങ്ങള്‍ക്കായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്‍റ് ഡോ. ആര്‍ ഷിബു, സെക്രട്ടറി എം ഷെഫ്ന, ട്രഷറര്‍ ഡോ. സുനിജ എന്നിവരാണ് ഇതുസംബന്ധിച്ച നിര്‍ദേശമിറക്കിയത്.



