ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാൽ തിയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ മാത്രമേ സിനിമ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാൽ തിയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 

സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാന്‍ സർക്കാര്‍ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയിൽ യോ​ഗം ചേർന്നിരുന്നു. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തിയറ്ററുകളെ തൽക്കാലത്തേക്ക് വിനോദ നികുതിയിൽ നിന്നും ഫിക്സഡ് വൈദ്യുതി ചാർജിൽ നിന്നും ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോ​ഗം തീരുമാനിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona