കോഴിക്കോട്: രാജ്യസഭ എംപി എംപി വീരേന്ദ്രകുമാര്‍ തന്റെ അവസാന നാളുകളിലും കര്‍മനിരതനായിരുന്നു. കൊവിഡ് അവലോകനത്തിനായി മുഖ്യമന്ത്രി വിളിച്ച സര്‍വ കക്ഷിയോഗത്തിലാണ് വീരേന്ദ്രകുമാര്‍ അവസാനം പങ്കെടുത്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തതും അഭിപ്രായങ്ങള്‍ അറിയിച്ചതും. കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അവഗണിക്കാനാകാത്ത വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും എന്ന നിലയില്‍ കൂടിയാണ് വിരേന്ദ്രകുമാര്‍ ശ്രദ്ധനേടിയിരുന്നത്. രാഷ്ട്രീയ, സാസ്‌കാരിക രംഗത്തെ വേറിട്ട മുഖവും ശബ്ദവുമായിരന്നു എംപി വീരേന്ദ്രകുമാര്‍. സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം എന്നതിനൊപ്പം തന്നെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു.