കപ്പൽ കമ്പനിയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും മലിനീകരണം തടയാൻ ചിലവും വാങ്ങിയെടുക്കാൻ ശ്രമം

തിരുവനന്തപുരം: കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നാണ് കേന്ദ്ര സർക്കാരിൻ്റെയും നിലപാട്. ഇൻഷുറൻസ് കമ്പനിയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെന്നാണ് സൂചന. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടലിൽ ഒഴുകിയ 61 കണ്ടയിനറുകളിൽ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചിട്ടുണ്ട്. കടലിൽ വീണ കണ്ടെയ്‌നറിലൊന്നിലും ഹാനികരമായ വസ്തുക്കൾ ഉണ്ടായിരുന്നില്ല. തീരത്ത് എണ്ണ മലിനീകരണമില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള അന്വേഷണം തുടരുന്നു എന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. മുങ്ങൽ വിദഗ്‌ധർ കപ്പലിലെ ചോർച്ച അടയ്ക്കാനുള്ള നടപടി ഇന്ന് തുടങ്ങുമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.