തൃത്താല പഞ്ചായത്തിലെ ചടങ്ങിലാണ് എംഎല്‍എ ലുങ്കി ധരിച്ചെത്തിയത്. വസ്‌ത്രധാരണത്തിന് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന് ചിത്രം പങ്കുവച്ച് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു.
പാലക്കാട്: ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിനെത്തി വി ടി ബൽറാം എംഎല്‍എ. തൃത്താല പഞ്ചായത്തിലെ ചടങ്ങിലാണ് എംഎല്‍എ ലുങ്കി ധരിച്ചെത്തിയത്. വസ്‌ത്രധാരണത്തിന് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന് ചിത്രം പങ്കുവച്ച് ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. പാർലമെന്റിലെ 'ലുങ്കി വാല' വിവാദം ചർച്ചയാകുമ്പോഴാണ് സ്വാതന്ത്ര്യദിനത്തിൽ ബൽറമിന്റെ വേറിട്ട വസ്ത്രധാരണം.
വി ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വസ്‌ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം, സാംസ്‌ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്‌തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ.
