കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവത്തില്‍ ആദ്യം പ്രകോപനവും സംഘർഷവും ഉണ്ടാക്കിയത് എസ്എഫ്ഐയെന്നും ആക്ഷേപം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവത്തിലെ സംഘർശവുമായി ബന്ധപ്പെട്ട്,ഏതെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കെഎസ് യു വിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനിൽ മേധാവിത്വം നഷ്ട്ടപ്പെട്ട ശേഷം നിരന്തരം എസ്എഫ്ഐ അക്രമം അഴിച്ചു വിടുകയാണ്.മാളയിൽ ആദ്യം പ്രകോപനവും സംഘർഷവും ഉണ്ടാക്കിയത് എസ്എഫ്ഐയാണ്. കലകളെ എസ്എഫ്ഐ രക്തക്കലകളാക്കുന്നുവെന്നും എംഎസ്െഫ് നേതാക്കള്‍ കുറ്റപ്പെടുത്തി .

കാലിക്കറ്റ് സർവകലാശാല യൂണിയൻ ഈയിടെ നടത്തിയ കാർണിവൽ പരിപാടിയെ എസ്എഫ്ഐ കലാപഭൂമിയാക്കി.പിഎം ആർഷോയുടെ ആഹ്വനപ്രകാരം ആയിരുന്നു ഇത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിമുതൽ താഴെ വരെ അടിമുടി ക്രിമിനൽ സംഘമാണ്.യൂണിവേഴ്സിറ്റി അധികൃതരും പൊലീസും ഇതിന് കൂട്ടു നിൽക്കുന്നു.ആംബുലൻസിൽ നിന്നുള്ള കെഎസ്യു നേതാക്കളുടെ സെൽഫിയെക്കുറിച്ച് പൊലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തട്ടെയെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു

ഡീ സോൺ കലോത്സവം: എസ്എഫ്ഐക്കാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ലെന്ന് ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ

കെഎസ് യു-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ഞെട്ടിച്ച് ദൃശ്യങ്ങൾ; കാലിക്കറ്റ് സർവ്വകലാശാല കലോത്സവം നിർത്തിവെച്ചു