Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകർ സിപിഎം സമര വേദിയിലേക്ക് ഓടിക്കയറി; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി

MSF workers clash with CPM in Malappuram
Author
Malappuram, First Published Feb 8, 2021, 1:30 PM IST

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്എഫ്  പ്രവർത്തകർ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ ഏഴ് എംഎസ്എഫ് പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. ചിതറി ഓടിയ എംഎസ്എഫ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്റെ കർഷക സമര ഐക്യദാർഢ്യ വേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി.

എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നാലെ സിപിഎം-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് വീണ്ടും ലാത്തിചാർജ് നടത്തി എംഎസ്എഫ് പ്രവർത്തകരെ ഓടിച്ചു. സംഘർഷത്തിൽ മാതൃഭൂമി ദിനപത്രം ചീഫ് ഫോട്ടോഗ്രാഫർ കെ ബി സതീഷ് കുമാറിന് തലക്ക് പരിക്കേറ്റു. വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. കള്ള പ്രചാരണമെന്ന് മുസ്ലീം ലീഗ് നേതാക്കൾ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios