ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. തന്‍റെ പേര് ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നെന്നും ഷാഫി വിശദീകരിച്ചു. 

തിരുവനന്തപുരം: കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും മുഹമ്മദ് ഷാഫിയും എന്ന സൂചിപ്പിക്കുന്ന ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്‍റേത്. ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ദുബായിലാണ് കുട്ടന്‍ ഇപ്പോഴുള്ളത്. തന്‍റെ പേര് ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നെന്നും ഷാഫി വിശദീകരിച്ചു. 

സ്വർണം തട്ടിയെടുത്താൽ പിന്നീടുള്ള സംരക്ഷണം സുനിയും ഷാഫിയും തരുമെന്നാണ് സ്വർണ്ണക്കടത്ത് ക്യാരിയറോട് കുട്ടന്‍ വാട്സാപ്പ് ഓഡിയോയില്‍ പറയുന്നത്. ടിപി വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കേ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് നേരിട്ട് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ കൊടി സുനി ജയിലിൽ നിന്നും ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുമെന്നും ഓഡിയോയിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona