എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ എൻസിപിയിൽ നാടകീയ നീക്കങ്ങള്‍. പ്രത്യേക കണ്‍വെൻഷൻ വിളിച്ചുചേര്‍ത്ത് എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ എകെ ശശീന്ദ്രനെതിരെ തുറന്നടിച്ചു. എൻസിപി കോഴിക്കോട് ജില്ലാ കണ്‍വെഷനിലാണ് എകെ ശശീന്ദ്രനെതിരെ തുറന്ന പ്രതിഷേധമുണ്ടായത്.
കോഴിക്കോട്: എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ എൻസിപിയിൽ നാടകീയ നീക്കങ്ങള്‍. പ്രത്യേക കണ്‍വെൻഷൻ വിളിച്ചുചേര്‍ത്ത് എൻസിപി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ എകെ ശശീന്ദ്രനെതിരെ തുറന്നടിച്ചു. എൻസിപി കോഴിക്കോട് ജില്ലാ കണ്‍വെഷനിലാണ് എകെ ശശീന്ദ്രനെതിരെ തുറന്ന പ്രതിഷേധമുണ്ടായത്. യോഗത്തിൽ മുക്കം മുഹമ്മദിനായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. എലത്തൂരിലെ സ്ഥാനാര്‍ത്ഥിയെന്നായിരുന്നു മുദ്രാവാക്യം. ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിനെ എലത്തൂരിൽ എൻസിപി സ്ഥാനാർഥിയാക്കണമെന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.
എന്‍റെ പേരാണോ അയോഗ്യതയെന്ന് മുക്കം മുഹമ്മദ് യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ തുറന്നടിച്ചു. എൻസിപി ജില്ലാ കമ്മിറ്റിയുടെ ആവശ്യം പിസി ചാക്കോയും തോമസ് ചാക്കോയും തള്ളില്ലെന്നും കാനത്തിൽ ജമീല ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച മണ്ഡലമാണ് എലത്തൂരെന്നും മുക്കം മുഹമ്മദ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ല. ഈ പ്രവർത്തി അംഗീകരിക്കാൻ ആകില്ലെന്നും ഇതുവരെ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിചിട്ടില്ലെന്നും മുക്കം മുഹമ്മദ് പറഞ്ഞു. എൻസിപിയുടെ മന്ത്രി സ്ഥാനം പങ്കിടേണ്ടതായിരുന്നു. മന്ത്രി സ്ഥാനം തോമസ് കെ തോമസിനും അവകാശപ്പെട്ടായിരുന്നു. എന്നിട്ടും ഐക്യത്തിന് വേണ്ടി ഒന്നിച്ചു നിന്നുവെന്നും മുക്കം മുഹമ്മദ് പറഞ്ഞു.


