കെപിസിസിയിൽ പുതിയസംവിധാനം ഉടനെ വരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തോൽവിയുടെ പരിപൂർണ ഉത്തരവാദിത്തം തനിക്കാണ്. സോണിയക്ക് അയച്ച റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും താൻ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ദിരാഭവനിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം താൻ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ടിൽ ത്നനെ ഇനി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന കാര്യം താൻ വ്യക്തമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെപിസിസിയിൽ പുതിയസംവിധാനം ഉടനെ വരണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തോൽവിയുടെ പരിപൂർണ ഉത്തരവാദിത്തം തനിക്കാണ്. സോണിയക്ക് അയച്ച റിപ്പോർട്ടിൽ എല്ലാ കാര്യങ്ങളും താൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്ന അശോക് ചവാൻ കമ്മിറ്റിയോട് പുതുതായി പറയാൻ ഒന്നുമില്ല. അതിനാൽ സോണിയക്ക് നൽകിയ റിപ്പോർട്ട് അദ്ദേഹത്തിനും അയച്ചു കൊടുത്തു. രാഷ്ട്രീയ കാര്യസമിതി ഉൾപ്പടെ പാർട്ടിയുടെ ഒരു യോഗവും ഇനി വിളിക്കാൻ ധാർമ്മികമായി തനിക്ക് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.