മഞ്ചേശ്വരം:  ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രതിനിധിയായി ഇടത് മുന്നണി ശങ്കർ റൈയെ ഉയർത്തി കാട്ടുന്നത് പ്രാദേശിക വാദമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ.  

ശബരിമലയിൽ എന്താണ് പറയേണ്ടത് എന്നറിയാത്ത ഇടതുമുന്നണിയുടെ അവസ്ഥക്ക് ഉത്തമ ഉദാരണമാണ് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍  പലർക്കും പല നിലപാടാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത്  സംഘപരിവാറിനും  ഇടതുപക്ഷത്തിനും ഒരുപോലെ എതിരെയാണ് തങ്ങളുടെ മത്സരമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.