കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയിൽ വിജയരാഘവനേക്കാൾ യോഗ്യരായ എത്രയോ പേരുണ്ടായിരുന്നുവെന്ന പറഞ്ഞ മുല്ലപ്പള്ളി പി.ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് കുറേക്കൂടി നല്ല ഓപ്ഷനാകുമായിരുന്നുവെന്നും പറഞ്ഞു. 

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

സിപിഎമ്മിൽ ശുദ്ധീകരണം പൂർണമാകണമെങ്കിൽ ഇനി മുഖ്യമന്ത്രി പിണറായി കൂടി സ്ഥാനമൊഴിയണം. കണ്ണൂർ ലോബിക്കെതിരായ നീക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. സിപിഎം സെക്രട്ടറിയാകാനുള്ള എന്ത് ട്രാക്ക് റെക്കോർഡാണ് വിജയരാഘവനുള്ളത്? പാർട്ടിയിൽ യോഗ്യതയുള്ള മറ്റ് എത്രയോ പേരുണ്ട്. 

പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ സിപിഎമ്മിനെ നയിക്കാൻ വിജയരാഘവനാകില്ല. പി.ജയരാജനക്കൊ എത്രയോ ഭേദമാണ്, പല വിമർശനങ്ങും ഉണ്ടെങ്കിലും അദ്ദേഹം അഴിമതിക്കാരനല്ല, പി.ജയരാജൻ്റെ മക്കളും അഴിമതിക്കാരല്ല.