കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം കേരള കോൺഗ്രസ് വീണ്ടും സജീവമാക്കി. നിലവിലെ സാഹചര്യം പുതിയ ഡാമിന് ഏറ്റവും അനുകൂലമാണെന്ന് മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. കൂടാതെ, പാർട്ടിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ അർഹതപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇടുക്കി: കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപരിയാറിൽ പുതിയ ഡാമെന്ന ആവശ്യം സജീവമാക്കി കേരള കോൺഗ്രസ്. മുല്ലപ്പെരിയാറിൽ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോൺഗ്രസിന്‍റെ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുള്ള മോൻസ് ജോസഫ് പ്രതികരിച്ചു. കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തേറിയപ്പോൾ തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. വി ഡി സതീശനും തമിഴ് നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. 9 സീറ്റിൽ കേരള കോൺഗ്രസ് മത്സരിച്ചിരുന്നുവെങ്കിൽ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2 സീറ്റ് കോൺഗ്രസിനായി നൽകിയവരാണ് ഞങൾ. അതുകൊണ്ടുതന്നെ 2 മന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും അർഹതപ്പെട്ടതാണെന്നും മോൻസ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player