Asianet News MalayalamAsianet News Malayalam

കോടിയേരിയുടെ വീട് രമ്യഹർമ്യം, ബാലാവകാശ കമ്മിഷൻ പാലത്തായിയിൽ പോയില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

കോടിയേരിയുടെ വീട് രമ്യഹർമ്യമാണ്. വീടിനു മുന്നിൽ കോടികൾ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം

Mullappally Criticizes Kodiyeri child rights Commission and Pinarayi Vijayan
Author
Thiruvananthapuram, First Published Nov 5, 2020, 12:19 PM IST

തിരുവനന്തപുരം: കോടിയേരിക്കും ബാലാവകാശ കമ്മിഷനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലാത്തായിയിൽ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'കോടിയേരിയുടെ വീട് രമ്യഹർമ്യമാണ്. വീടിനു മുന്നിൽ കോടികൾ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊള്ള സംഘം പോലെയാണ്. ഊർജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമ്മിഷൻ ബിനീഷിന്റെ വീട്ടിൽ പോയത്. ബിനീഷിന്റെ വീട്ടിൽ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുന്നു.' എൻഫോഴ്സ്മെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്ഥനാണ്. രവീന്ദ്രൻ അറിയാതെ ഫയലുകൾ നീങ്ങില്ലെന്ന സ്ഥിതിയാണ്. 
മുഖ്യമന്ത്രി യുടെ ചങ്കിടിപ്പ് കൂടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios