Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടേത് ക്രിമിനല്‍ പശ്ചാത്തലം'; ആയുധം താഴെവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നുമാണ് മുല്ലപ്പള്ളി ആരോപിച്ചത്. 

mullappally ramachandran against pinarayi vijayan
Author
Calicut, First Published Jul 20, 2019, 1:36 PM IST

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.  മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം താഴെ വെക്കാൻ പറയാൻ കഴിയില്ലെന്നുമാണ് മുല്ലപ്പള്ളി ആരോപിച്ചത്. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. 

കേരള സർവ്വകലാശാല കൗമാര കുറ്റവാളികളെ വളർത്തുന്ന കേന്ദ്രമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. പിഎസ്‍സിയിലെ പിൻവാതിൽ നിയമനത്തെ കുറിച്ച് അറിയുന്നതിനാലാണ് അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ഒന്നാം പ്രതിയുടെ വീട് പിഎസ്‍സി യുടെ പ്രദേശിക ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

നെടുങ്കണ്ടത്ത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണ്. സി ഒ ടി നസീർ വധശ്രമക്കേസിൽ ആരോപണ വിധേയനായ ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു .കേസിൽ പ്രാഥമിക നടപടികൾ പോലും പോലീസ് പാലിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios