നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇതുവരെയുള്ള സ്ഥിരപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരവേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന് ധാര്‍ഷ്ട്യമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ റദ്ദാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇതുവരെയുള്ള സ്ഥിരപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. 

പകരം ലിസ്റ്റ് ഇല്ലാതിരുന്നിട്ട് പോലും പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്ത സ‍ർക്കാർ, ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കത്തിക്കുത്ത് കേസിലെ പ്രതികളുടെ ജോലി നഷ്ടമായതിന്‍റെ പ്രതികാരം കൊണ്ടാണ് സിപിഒ റാങ്ക് ലിസ്റ്റ് സർക്കാർ നീട്ടാത്തെതെന്നുാണ് മുൻമുഖ്യമന്ത്രിയുടെ ആരോപണം. നിയമനത്തിൽ മുഖ്യമന്ത്രി നിരത്തിയത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പാർക്ക് വഴി ശമ്പളം മാറിയ 1,17267 പേരുടെ കണക്കിന്‍റെ വിവരാവകാശരേഖയും ചെന്നിത്തല പുറത്തുവിട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെക്കൂടി കൂട്ടുമ്പോള്‍ പിൻവാതിൽ നിയമനം മൂന്ന് ലക്ഷമാകുമെന്നും ചെന്നിത്തല വിശദീകരിച്ചു