പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ വീടുകളിലും ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന ഇടത്തും എല്ലാം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന സ്വാഭാവിക നടപടിയാണെന്ന് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്. അത് ആ വഴിക്ക് നടക്കട്ടെ എന്നും മുല്ലപ്പള്ളി പ്രതികരിച്ചു. 

അന്വേഷണ ഏജൻസികളെ ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെപിസിസി പ്രസിഡന്‍റ് പ്രതികരിച്ചു.