Asianet News MalayalamAsianet News Malayalam

'സെമി കേഡർ സംവിധാനത്തിലേക്ക് എങ്കിലും കോൺഗ്രസ് മാറണം'; വിടവാങ്ങല്‍ പ്രസംഗത്തിൽ മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടം നടന്നു. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചില്ലെന്ന ദുഖവും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പങ്കുവച്ചു.

mullappally ramachandran Farewell speech kpcc
Author
Trivandrum, First Published Jun 16, 2021, 11:36 AM IST

 തിരുവനന്തപുരം: വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്ന് പോയത്. ആഭ്യന്തര ജനാധിപത്യം പാർട്ടിയിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയിൽ പ്രവര്‍ത്തിച്ചത്. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോൺഗ്രസ് പാര്‍ട്ടി ഘടന മാറണമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നത്. ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കടപ്പാടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ എം.പിമാരെ തിരഞ്ഞെടുത്ത സംസ്ഥാനം കേരളം ആണ്. ഒരു  വർഷം കൂടി പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടം നടന്നു. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചില്ലെന്ന ദുഖവും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പങ്കുവച്ചു. തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം ആണ് ഇതിന് ഉദാഹരണം. സിപിഎം ആർഎസ്എസ് അഖിലേന്ത്യ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ധാരണയാണ് കേരളത്തിൽ നടപ്പാക്കിയത്. ആ അവിശുദ്ധ ബന്ധത്തിന്റെ ജാര സന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. 

കോൺഗ്രസിൽ അടിമുടി മാറ്റം ആഗ്രഹിക്കുന്ന മുഴുവൻ കോൺഗ്രസ് പ്രവര്‍ത്തകരേയും അഭിനന്ദനം അറിയിക്കുന്നു. രണ്ടര വര്‍ഷം മുമ്പ് സോണിയാ ഗാന്ധി അടക്കം ഹൈക്കമാന്റിൽ നിന്ന് കിട്ടിയത് കലവറയില്ലാത്ത പിന്തുണയാണ് കിട്ടിയത്. ഇന്ദിരാഗാന്ധി മുതൽ കെ കരുണാകരൻ വരെയുള്ള പ്രകാശ ഗോപുരങ്ങൾ നൽകിയ പിന്തുണ ഓര്‍മ്മിക്കുന്നു എന്ന് പറഞ്ഞാണ് മുല്ലപ്പള്ളി വിടവാങ്ങൾ പ്രസംഗം ആരംഭിച്ചത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios