പരാജയ ഭീതി മൂലമാണ് സിപിഎം സംസ്ഥാനത്തൊന്നാകെ അക്രമം അഴിച്ചു വിടുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

കണ്ണൂർ : പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഇസ്മയിലിനെ മാറ്റണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇസ്മയിൽ സിപിഎം നേതാക്കളുടെ കയ്യിലെ പാവയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. 'കണ്ണൂരിൽ നട്ടെല്ലുള്ള പൊലീസുദ്യോഗസ്ഥർ ഇല്ലാതായെന്നും ഇപ്പോഴുള്ളവർ സിപിഎമ്മിന്റെ കയ്യിലെ പാവകളാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

'മുഹ്സിന് പണികൊടുക്കണം', പാനൂര്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന വാട്സാപ്പിലൂടെ

'അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാതെയുള്ള അന്വേഷണത്തിൽ കോൺഗ്രസിന് വിശ്വാസമില്ല. കമ്യൂണിസ്റ്റ് പാർട്ടി ചാടാൻ പറയുമ്പോൾ ചാടുന്നയാളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പരാജയ ഭീതി മൂലമാണ് സിപിഎം സംസ്ഥാനത്തൊന്നാകെ അക്രമം അഴിച്ചു വിടുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.