തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിര്‍ശിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തെ ജനം എങ്ങനെ വിലയിരുത്തുന്നു എന്ന അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ ഫലം . കൊവിഡ് കാലത്തെ പ്രവര്‍ത്തനം എന്നതിലുപരി നേതാവെന്ന നിലയിൽ മുല്ലപ്പള്ളിക്ക് മാര്‍ക്കിട്ടവര്‍ പറയുന്നത് അനുസരിച്ചാണെങ്കിൽ വളരെ മികച്ച നേതാവ് എന്ന് അഭിപ്രായപ്പെട്ടത് 6 ശതമാനം പേരാണ്. മികച്ചത് എന്ന് എന്ന് അഭിപ്രായപ്പെട്ട 13 ശതമാനം പേരാണ് സര്‍വെയിൽ പങ്കെടുത്തത്. 34 ശതമാനം പേര്‍ തൃപ്തികരം എന്ന് വിലയിരുത്തിയപ്പോൾ മോശം നേതാവാണ് മുല്ലപ്പള്ളിയെന്ന് അഭിപ്രായപ്പെട്ട 47 ശതമാനം ആളുകളും ഉണ്ട്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലേക്കും അത് സംബന്ധിച്ച വിമര്‍ശനങ്ങളിലേക്കും വരുമ്പോൾ ആരോഗ്യ മന്ത്രിക്കെതിരായ വിവാദ പ്രസ്താവനകളുടെ കൂടി പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയെ കുറിച്ചുള്ള വിലയിരുത്തലെന്നതും ശ്രദ്ധേയമാണ്. കൊവിഡ് കാല പ്രവർത്തനങ്ങൾ നേതാക്കളുടെ മതിപ്പ് കൂട്ടിയോ കുറച്ചോ എന്ന ചോദ്യം ഉന്നയിച്ചപ്പോൾ മുല്ലപ്പള്ളിക്ക് മതിപ്പ് കൂടിയെന്ന് 39 ശതമാനം പേര്‍ പറയുന്നു. കൊവിഡ് കാല പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്താൽ മുല്ലപ്പള്ളിയുടെ മതിപ്പ് കുറഞ്ഞെന്ന് വിശ്വസിക്കുന്നത് 61 ശതമാനം പേരാണ്