ആ സമയത്താണ് ഒരു ട്വിറ്റര്‍ യൂസര്‍ കൗതുകകരമായ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'മുംബൈ റെയില്‍ വേ സ്റ്റേഷനിലൂടെ ഒരു എല്‍ സി ഡി സ്ക്രീന്‍ പുറത്തുവച്ചു കെട്ടി നടന്നു നീങ്ങുന്ന മനുഷ്യന്‍' എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മുംബൈ: 'ജനാധിപത്യത്തിന്‍റെ ആഘോഷം' എന്നാണ് തെരഞ്ഞെടുപ്പ് അറിയപ്പെടുന്നത്. ആ തെരഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ ഓരോ നിമിഷവും ഓരോരുത്തരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന്, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നു. എല്ലാ മുക്കിലും മൂലയിലും മനുഷ്യര്‍ തെരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയവും സംസാരിക്കുന്നു. ഫോണിലൂടെയും ടെലിവിഷനിലൂടെയും ഫലം വീക്ഷിക്കുന്നു.
ആ സമയത്താണ് ഒരു ട്വിറ്റര്‍ യൂസര്‍ കൗതുകകരമായ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'മുംബൈ റെയില്‍ വേ സ്റ്റേഷനിലൂടെ ഒരു എല്‍ സി ഡി സ്ക്രീന്‍ പുറത്തുവച്ചു കെട്ടി നടന്നു നീങ്ങുന്ന മനുഷ്യന്‍' എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വൈദ്യുതാഘാതമേല്‍ക്കാനുള്ള റിസ്ക് തള്ളിക്കളയാനാകില്ല എന്നാണ് ട്വീറ്റിനോട് ഒരാള്‍ പ്രതികരിച്ചത്. നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
