Asianet News MalayalamAsianet News Malayalam

മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം വൈകുന്നു, വേ​ഗത്തിൽ അനുവദിക്കണം; പരാതിയുമായി ദുരന്തബാധിതർ

സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം,  
രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 
 

Mundakai landslides Emergency funding is delayed and should be disbursed quickly; Disaster victims
Author
First Published Aug 13, 2024, 12:52 PM IST | Last Updated Aug 13, 2024, 1:03 PM IST

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ​​ദുരന്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ദുരിതബാധിതർക്ക് ഇതുവരേയും കിട്ടിയില്ല. സംഭവത്തിൽ പരാതിയുമായി വയനാട്ടിലെ ദുരിത ബാധിതർ രം​ഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം, രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 

അതേസമയം, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ ഇന്നും തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ. പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരുകയാണ്. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചിൽ നടക്കുന്നത്. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ 15 പേർ അടങ്ങുന്ന ഗ്രൂപ്പ് ആയാണ് തെരച്ചിൽ.

അതിനിടെ, ആളുകളും ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനം നടത്തിയവരും പങ്കുവെച്ച ആശങ്കകൾ ഇന്ന് സന്ദർശനം നടത്തുന്ന വിദഗ്ധസംഘത്തെ അറിയിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. ഇപ്പോള്‍ വയനാട്ടില്‍ പെയ്യുന്ന മ ഓഗസ്റ്റ് 12 മുതൽ ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതാണ്. അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൂരൽമല ദുരന്തമായി ഇപ്പോഴത്തെ മഴക്ക് പ്രത്യേകിച്ച് ബന്ധമില്ലെന്നും റവന്യൂമന്ത്രി വയനാട്ടില്‍ പറഞ്ഞു. 

ഹാനിയുടെ കണ്ണീരിൽ മനസ്സലിഞ്ഞു; 'ഒറ്റയ്ക്കാകില്ല'; 10 ലക്ഷത്തിന്റെ ധനസഹായവുമായി പ്രവാസി മലയാളി ഡേവിസ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios