ദില്ലി: യുഡിഎഫിൽ മുസ്ലീംലീഗിൻ് ഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന ശരിവച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്കിൽ ഒതുങ്ങുമോയെന്നും ആത്മാര്‍ത്ഥയുണ്ടെങ്കിൽ സപ്തകക്ഷി സര്‍ക്കാരിലെ സിപിഎം പങ്കാളിത്തം തള്ളിപ്പറയാൻ പിണറായി വിദയൻ തയ്യാറാവുമോയെന്നും വി.മുരളീധരൻ ചോദിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചതു കൊണ്ടാണ് അവ‍ര്‍ക്ക് പിടിച്ച് നിൽക്കാനായത്. യുഡിഎഫ് നേതൃത്വം മുസ്ലീം ലീഗിനാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിഥിലമാക്കുകയാണ്. ലീഗിൻ്റ വളർച്ചയിൽ ബി.ജെ.പിക്ക് ആശങ്കയുണ്ട്. ലീഗിൽ ചിലർ ഭീകരവാദികളെ  സഹായിക്കുന്നവരാണ്. 

സി.എച്ച് മുഹമ്മദ് കോയ തൊപ്പി വച്ച് സ്പീക്കർ ആയിരിക്കരുത് എന്ന് പറഞ്ഞ കോൺഗ്രസ് പണ്ട് ഉണ്ടായിരുന്നു.യുഡിഫ് ശിഥിലമാകുന്നതിന്റെ സൂചനകളാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. കോൺഗ്രസിൽ തീരുമാനമെടുക്കുന്നത് ലീഗാണെന്നും വി.മുരളീധരൻ പറഞ്ഞു.