Asianet News MalayalamAsianet News Malayalam

മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മർദ്ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസ്

മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തത്. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു.

murder attempt case against father who brutally attacked his child in  mattancherry
Author
Kochi, First Published May 15, 2021, 11:39 AM IST

കൊച്ചി: മട്ടാഞ്ചേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനെതിരെ വധശ്രമത്തിന് കേസ് എടുത്തു. മട്ടാഞ്ചേരി സ്വദേശി സുധീറിനെതിരെയാണ് പൊലീസ് വധ ശ്രമത്തിന് കേസ് എടുത്തത്. കുട്ടിയെ 15 വയസു മുതൽ ഉപദ്രവിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ചട്ടം പഠിപ്പിക്കാൻ എന്ന് പറഞ്ഞായിരുന്നു മർദ്ദനം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. 

തലക്കുത്തിയും ഒറ്റകാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമായിരുന്നു ക്രൂരപീഡനം. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ മാതാവ് തടഞ്ഞു. എന്നാൽ സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റകാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു. മാതാവാണ് മകനെ മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തു. 

 

Follow Us:
Download App:
  • android
  • ios