മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത് അയൽവാസിയായ സേതുരാജ് ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്
കൊല്ലം: കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി(murder). മരുതമൺപള്ളി സ്വദേശി തിലകൻ (44) (thilakan)അണ് മരിച്ചത് അയൽവാസിയായ സേതുരാജ് (sethuraj)ഒളിവിൽ. മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ് പറയുന്നു.
കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 30പേർക്ക് പരിക്ക്; അച്ഛനെ കുത്തിക്കൊന്ന് മകന്റെ ആത്മഹത്യാശ്രമം
കോഴിക്കോട് : ചേവരമ്പലത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത് . 30 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ
അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ശ്രമം
കോഴിക്കോട് തൂണേരി മുടവന്തേരിയിൽ ഇന്നലെ ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം മകൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . രാത്രി 11 മണിയോടെ ആണ് സംഭവം . സൂപ്പി ( 62 ) ആണ് മരിച്ചത് . മകൻ മുഹമ്മദലിയെ (31) ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സൂപ്പിയുടെ ഭാര്യ നഫീസ , മറ്റൊരു മകൻ മുനീർ എന്നിവർക്കും പരിക്കുണ്ട് . മാനസിക വെല്ലുവിളി നേരിടുന്ന മുഹമ്മദലി ഏറെനാളായി ചികിത്സയിൽ ആണെന്ന് നാദാപുരം പോലീസ് പറയുന്നു
